01:47pm 12 October 2026
NEWS
മുതിർന്ന പൗരന്മാരുടെ ക്ഷേമവും പങ്കാളിത്തവും ഉറപ്പാക്കി ഖത്തർ; സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ ബോധവൽക്കരണ കാമ്പയിൻ പൂർത്തിയായി
12/10/2026  12:07 PM IST
nila
മുതിർന്ന പൗരന്മാരുടെ ക്ഷേമവും പങ്കാളിത്തവും ഉറപ്പാക്കി ഖത്തർ; സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ ബോധവൽക്കരണ കാമ്പയിൻ പൂർത്തിയായി

 

 

​ദോഹ:അന്താരാഷ്ട്ര-അറബ് മുതിർന്ന പൗരദിനാചരണത്തോടനുബന്ധിച്ച് (ഒക്ടോബർ 1-10) ഖത്തർ സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ (MSDF) കീഴിലുള്ള കമ്മ്യൂണിറ്റി കെയർ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ബോധവൽക്കരണ കാമ്പയിൻ വിജയകരമായി പൂർത്തിയായി. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സെന്ററുകൾ, പൊതുജന പങ്കാളിത്തം എന്നിവയോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.
​കുടുംബത്തിലും സമൂഹത്തിലും മുതിർന്ന പൗരന്മാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. മുതിർന്നവരുടെ അനുഭവസമ്പത്തും അറിവുകളും തലമുറകളിലേക്ക് കൈമാറുന്നതിനും, യുവാക്കളുമായുള്ള ആശയവിനിമയം ശക്തമാക്കുന്നതിനും സഹായിക്കുന്ന നിരവധി പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img